മട്ടന്നൂർ: കാരയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
വളവിൽനിന്ന് നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. അപകടം ഒഴിവാക്കാൻ ഈ പ്രദേശത്ത് സംരക്ഷണ കുറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ വീതി കുറവും വളവും കാരണമാണ് അപകടങ്ങൾ പതിവാകുന്നത്.